കൊച്ചി: ചാവറയച്ചന്‍ നവോത്ഥാന നായകനാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാത്മാഗാന്ധി സര്‍വകലാശാല ചാവറ ചെയറിന്റെയും ചാവറയച്ചന്‍ സ്ഥാപിച്ച ആദ്യ തദ്ദേശീയ സന്യാസസഭകളായ സിഎംഐ ,സിഎംസി എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് ചാവറയച്ചന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ എന്ന വിഷയത്തില്‍സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി.
ഭൗതിക മാനസിക ശാക്തീകരണത്തിന് ശക്തമായ ഭൂമിക വിദ്യാഭ്യാസമാണെന്നും അത് മുന്‍കൂട്ടികണ്ട നവോത്ഥാന നായകനാണ് ചാവറയച്ചനെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പിന്നീട് വന്ന നിരവധി വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്ക് ഇത് അടിസ്ഥാനമായെന്നും അദ്ദേഹം പറഞ്ഞു.