വ്യാകുലമാതാവിന്റെ തിരുനാള്‍ ഇന്നാണല്ലോ. ഈ ദിനത്തില്‍ നമുക്ക് പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെ ധ്യാനിക്കാം. ഏഴു വ്യാകുലങ്ങളിലൂടെയാണ് മാതാവ് കടന്നുപോയത് എന്നാണ് പാരമ്പര്യം പറയുന്നത്. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്റെ പ്രവചനത്തില്‍ തുടങ്ങുന്നു മാതാവിന്റെ വ്യാകുലങ്ങള്‍.
ഈജിപ്തിലേക്കുള്ള പലായനം, ദേവാലയത്തില്‍ വച്ച് ഈശോയെ കാണാതാകുന്നത്, കുരിശുയാത്രയില്‍ ഈശോയുമായി കണ്ടുമുട്ടുന്നത്, ഈശോയുടെ കുരിശുമരണം, സംസ്‌കാരം ഇവയാണ് ഇതര വ്യാകുലങ്ങള്‍.
ഏഴു വ്യാകുലങ്ങളെ ധ്യാനിച്ചുള്ള ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഏറെ അനുഗ്രഹപ്രദമാണെന്ന് മാതാവ് ചില വ്യക്തികള്‍ക്ക് നല്കിയ ദര്‍ശനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാവിന്റെ ഈ വ്യാകുലങ്ങളെ നമുക്ക് ധ്യാനിക്കാം..പ്രാര്‍ത്ഥിക്കാം. അനുഗ്രഹം പ്രാപിക്കാം.