സൗമ്യയുടെ സംസ്‌കാരം നാളെ; ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കാര്‍മ്മികത്വം വഹിക്കും

കരിമ്പന്‍: ഇസ്രായേില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ സംസ്‌കാരം നാളെ. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തില്‍ സംസ്‌കരിക്കും. ഇടുക്കി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോണി നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.