സൗമ്യ ഇനി ഓര്‍മ്മകളില്‍ ജീവിക്കും

ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലില്‍ വച്ച് കൊല്ലപ്പെട്ട സൗമ്യയ്ക്ക് പ്രിയപ്പെട്ടവരും ജന്മനാടും അന്ത്യയാത്രാമൊഴി നല്കി.

കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ നടന്ന അന്ത്യശുശ്രൂഷകള്‍ക്ക് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നമ്മുടെ നാട്ടില്‍ നിന്നും ധാരാളം പേര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ട്. അവരിലേറെ പേരും സാധാരണവീട്ടമ്മമാരാണ്. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും അകന്ന്് ദൂരെയായിരിക്കുന്ന അവരെ നമുക്ക് ഓര്‍മ്മിക്കാം. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകളാരംഭിച്ചത്. ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സഡ്ക്ക ഉള്‍പ്പടെ നിരവധി പേര്‍ സൗമ്യക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗമ്യ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്.