പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌പെയ്ന്‍ രൂപതയില്‍ നിന്ന് ഒരു ഡീക്കന്‍

സെഗോവിയ: സ്‌പെയ്‌നിലെ സെഗോവിയ രൂപതയില്‍ നിന്ന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ഒരു ഡീക്കന്‍ പട്ടം നടന്നു. 24 കാരനായ അല്‍വാരോ മാരിന്റെ ഡീക്കന്‍ പട്ടമാണ് നടന്നത്. ഡീക്കന്‍പട്ടത്തില്‍ രൂപത മുഴുവന്‍ ആനന്ദിക്കുകയും പങ്കുചേരുകയും ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് സീസര്‍ ഫ്രാങ്കോ അറിയിച്ചു.

പുതിയ ഡീക്കനെയോര്‍ത്ത് ദൈവത്തിന് നന്ദി. അദ്ദേഹത്തിന്റെ കുടുംബത്തിനും നന്ദി. ദൈവവിളി കുറഞ്ഞുവരുന്ന ഇന്നത്തെ കാലത്ത് അദ്ദേഹത്തെ ദൈവവിശ്വാസത്തില്‍ വളര്‍ത്തിയ കുടുംബത്തിനും നന്ദി ബിഷപ് പറഞ്ഞു. പതിനഞ്ചാം വയസിലാണ് തനിക്ക് ദൈവവിളി തോന്നിയതെന്ന് ഡീക്കന്‍ മാരിന്‍ പറഞ്ഞു. ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ സെമിനാരിയിലെത്തിയത്. മാരിന്‍ വ്യക്തമാക്കുന്നു.