വത്തിക്കാന്‍ സിറ്റി: സ്പെയ്ന്‍ പ്രധാനമന്ത്രി പെദ്രോയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കണ്ടുമുട്ടി. ഇന്ന് വത്തിക്കാനില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അപ്പസ്തോലിക് പാലസില്‍ 35 മിനിറ്റ് നേരം ഇരുവരും ചര്‍ച്ച നടത്തിയെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പ് പറയുന്നു. ആര്‍ച്ച് ബിഷപ് പോള്‍ റിച്ചാര്‍ഡുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.. പരിശുദ്ധ സിംഹാസനവും സ്പെയ്നും തമ്മിലുള്ള പൊതുതാല്പര്യമുള്ള വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ പെടുന്നു. സ്പാനീഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവാണ് പ്രധാനമന്ത്രി പെദ്രോ.