കൊച്ചി: ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസിലെ സിസ്റ്റര്‍ ജെസീന( 45) യെ സമീപത്തുളള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ സിസ്റ്ററെ കാണാതായിരുന്നു. പോലീസില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്തുവര്‍ഷമായി മാനസികരോഗത്തിന് സിസ്റ്റര്‍ കാക്കനാടുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം. ഇടുക്കി കോരുത്തോട് സ്വദേശിനിയാണ് സിസ്റ്റര്‍ ജെസീന.