അടച്ചൂപൂട്ടിയിരുന്ന രൂപത സെമിനാരി വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സെമിനാരി നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തനനിരതമായി. സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ് മൈനർ സെമിനാരിയാണ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ചില പ്രത്യേക കാരണങ്ങളാൽ ഏതാനും വർഷം മുമ്പ് സെമിനാരി അടച്ചൂപൂട്ടുകയാണ് ചെയ്തത് എന്ന് ബിഷപ് വിജയ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു.

വിശാഖപ്പട്ടണം അതിരൂപതയിൽ നിന്നും 1993 ലാണ് ശ്രീകാകുളം രൂപത രൂപമെടുത്തത്. 2017 ലെ കണക്ക് അനുസരിച്ച് രൂപതയിൽ 3,808,756 കത്തോലിക്കരാണുള്ളത്. 49 രൂപത വൈദികരും 125 കന്യാസ്ത്രീകളും സേവനനിരതരാണ്. 36 ഇടവകകളാണ് ഇവിടെയുള്ളത്.

2019 ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻ സെമിനാരിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.