കൊളംബോ: ശ്രീലങ്കന്‍ ജനതയുടെ ഹൃദയത്തിലെ മുറിവിനും തോരാത്ത കണ്ണീരിനും ഇന്നേയ്ക്ക് രണ്ടുവര്‍ഷം. 2019 ഏപ്രില്‍ 21 നായിരുന്നു ലോകമനസ്സാക്ഷിയെ നടുക്കിയ ചാവേറാക്രമണം ശ്രീലങ്കയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്നത്.
അന്ന് അതൊരു ഈസ്റ്റര്‍ ദിനമായിരുന്നു. 500 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റ ബോംബ് സ്ഫോടനത്തില്‍ 267 പേര് കൊല്ലപ്പെട്ടു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഇന്നും ബോംബ് സ്ഫോടനത്തിന്റെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താതെ ഭരണകൂടം ഇരുട്ടില്‍ തപ്പുകയാണ്.