കൊളംബോ: ഫാ. ആന്റണ്‍ രഞ്ജിത്തിനെ കൊളംബോ അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചു. തമിഴ് നാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ നിയമനത്തെ ഏറെ പ്രതീക്ഷയോടെയാണ് ശ്രീലങ്ക കാണുന്നത്. ശ്രീലങ്കയിലെ നോര്‍ത്ത്-സൗത്ത് ബന്ധം മെച്ചപ്പെടുത്താന്‍ ഈ പുതിയ നിയമനം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 53 കാരനായ നിയുക്തമെത്രാന് അതിരൂപതയിലെ മൂന്നാമത്തെ സഹായമെത്രാനാണ്. തമിഴ്, സിംഹള, ഇംഗ്ലീഷ് ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യും.
ഓഗസ്റ്റ് 29 ന് സെന്റ് ലൂസിയാ കത്തീഡ്രലില്‍ വച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍. ശ്രീലങ്കയില്‍ വലിയ തോതിലുള്ള തമിഴ് കത്തോലിക്കാസമൂഹമാണുള്ളത്. തങ്ങള്‍ക്ക് അനുയോജ്യനായ ഒരു ഇടയനെ അവര്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ പ്രതീക്ഷകള്‍ ഇതോടെ പൂവണിയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ശ്രീലങ്കയിലെ ജനസംഖ്യയുടെ ആറു ശതമാനം കത്തോലിക്കാ വിശ്വാസികളാണ്.