ബാംഗ്ലൂര്‍: കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ച അന്തരീക്ഷത്തില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു. കോവിഡ് കെയര്‍ സെന്ററായി മാറ്റിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ നിര്‍വഹിച്ചു.
48 ഐസൊലേഷന്‍ ബെഡുകളും 24 ഐറ്റിയു ബെഡുകളും 24 ഐസിയു ബെഡുകളും ഉള്ളതാണ് പുതിയ കെട്ടിടം. ബാംഗ്ലൂളൂരില്‍ ആദ്യമായിട്ടാണ് കോവിഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. പ്രധാന കെട്ടിടത്തില്‍ നിന്ന് ദൂരെയായിട്ടാണ് സുരക്ഷാപരമായ കാരണങ്ങളാല്‍ കോവിഡ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
1963 ല്‍ ആരംഭിച്ചതാണ് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ്. കാത്തലിക് ബിഷപസ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഭാഗമാണ് ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍.