വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ആഗോള കത്തോലിക്കാ സഭ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കും. അമലോത്ഭവതിരുനാള്‍ ദിനമായ ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. വിശുദ്ധ ജോസഫിനെ ആഗോള സഭയുടെ മാധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150 ാം വര്‍ഷത്തോട് അനുബന്ധിച്ചാണ് ജോസഫ് വര്‍ഷാചരണം പ്രഖ്യാപി്ച്ചിരി്ക്കുന്നത്.
2020 ഡിസംബര്‍ എട്ടു മുതല്‍ ആരംഭിച്ച വര്‍ഷാചരണം അടുത്തവര്‍ഷം ഡിസംബര്‍ എട്ടിന് അവസാനിക്കും. ഇതോട് അനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ യൗസേപ്പിതാവിനെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനവും ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കി.
1870 ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പയാണ് യൗസേപ്പിതാവിനെ സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്, യൗസേപ്പിതാവിനോടുള്ള ഭക്തിപ്രചരിപ്പിക്കുന്നതിന് തുടക്കകാലം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രദ്ധ പതിപ്പിച്ചിരുന്നു.