വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം തകര്‍ത്ത സ്ഥലത്ത് ഭൂതോച്ചാടനം

സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം തകര്‍ത്ത സ്ഥലത്ത് ആര്‍ച്ച് ബിഷപ് സാല്‍വട്ടോറെ കോര്‍ണിലിയോണ്‍ ഭൂതോച്ചാടന പ്രാര്‍ത്ഥന നടത്തി. ആര്‍ച്ച് ബിഷപ് കോര്‍ണെലിയോണ്‍ ലാറ്റിനിലുള്ള ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും സ്ഥലത്ത് വിശുദ്ധ ജലം തളിക്കുകയും ചെയ്തു. ദുഷ്ടാരൂപികള്‍ ഈ സ്ഥലത്ത് നിന്ന് പോകുവാനും ഇവിടം വിശുദ്ധമാകുവാനും ദൈവമേ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു. ആര്‍ച്ച് ബിഷപ് ഇത് രണ്ടാം തവണയാണ് സേറയുടെ രൂപം തകര്‍ത്ത സ്ഥലത്ത് ഭൂതോച്ചാടനം നടത്തിയത്.

ജൂണ്‍ 19 നായിരുന്നു ഇതിന് മുമ്പ് ഭൂതോച്ചാടന പ്രാര്‍ത്ഥന നടത്തിയത്. 2015 ല്‍ അമേരിക്ക സന്ദര്‍ശിച്ച അവസരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സേറയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിലുടനീളം വിശുദ്ധരൂപങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.