വിശുദ്ധ ജൂനിപ്പെറോയുടെ രൂപം തകര്‍ത്ത സ്ഥലത്ത് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഭൂതോച്ചാടന പ്രാര്‍ത്ഥന

സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം തകര്‍ത്ത സാന്‍ ഫ്രാന്‍സിസ്‌ക്കോ പാര്‍ക്കില്‍ ആര്‍ച്ച് ബിഷപ് സാല്‍വട്ടോര്‍ കോര്‍ഡിലിയോനിന്റെ നേതൃത്വത്തില്‍ ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ നടത്തി. നൂറുപേരടങ്ങുന്ന സംഘം ജൂണ്‍ 19 നാണ് ജൂനിപ്പെറോയുടെ രൂപം തകര്‍ത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടന്നത്.

തിന്മ ഇവിടെസന്നിഹിതമാണ്. അതുകൊണ്ടാണ് നാം ഇന്ന് ഇവിടെ വിശുദ്ധരുടെയും പ്രത്യേകിച്ച് പരിശുദ്ധകന്യാമറിയത്തിന്റെയും മാധ്യസ്ഥം യാചിച്ച എത്തിയിരിക്കുന്നത്. നമ്മുടെ മേലും നഗരത്തിന്‌റെ മേലും ദൈവകരുണ ലഭിക്കുന്നതിന്… നമ്മുടെ ഹൃദയം അവിടുത്തേയ്ക്ക് നേരെ ഉയര്‍ത്തുന്നതിന്. വീഡിയോ സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

ജപമാല പ്രാര്‍ത്ഥന,വിശുദ്ധ മിഖായേലിനോടുള്ളപ്രാര്‍ത്ഥന, ഭൂതോച്ചാടനപ്രാര്‍ത്ഥന എന്നിവയാണ് ഇവിടെ നടത്തിയത്. സ്ഥലം വെഞ്ചരിക്കുകയും ചെയ്തു.

ഫ്രാന്‍സിസ്‌ക്കന്‍ മിഷനറിയായിരുന്ന ജൂനിപ്പെറോയെ 2015 സെപ്തംബര്‍ 23 നായിരുന്നു മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്.