വേദനയും സഹനങങളും പരീക്ഷകളും നമുക്ക് സഹിക്കാവുന്നതിന്റെ ഏറ്റവും അങ്ങേയറ്റമാണ്. പ്രത്യേകിച്ച് നാംതികച്ചും ഏകാകികളും ഒറ്റപ്പെട്ടവരുമാകുമ്പോള്‍. നമ്മുടെ ഭാരങ്ങള്‍ താങ്ങാന്‍ നാം ആരുടെയെങ്കിലും സഹായം ആ സമയങ്ങളില്‍ പ്രതീക്ഷിച്ചുപോകും. എന്നാല്‍ മനുഷ്യര്‍ക്ക് നമ്മെ സഹായിക്കുന്നതിന് പരിധിയും പരിമിതികളുമുണ്ട് പക്ഷേ പരിധിയില്ലാതെ നമ്മെ സഹായിക്കാന്‍ കഴിയുന്ന ഒരേ ഒരാളേയുള്ളൂ. അത് പരിശുദ്ധ അമ്മയാണ്. നമ്മുടെ വേദനയുടെ നിമിഷങ്ങളില്‍ നമ്മെ സഹായിക്കാന്‍ അമ്മയ്ക്ക് കഴിയും.
പക്ഷേ ശാരീരികമായ സാന്നിധ്യം വഴിയല്ല അമ്മ നമ്മെ സഹായിക്കുന്നത്. ആത്മീയസാന്നിധ്യം വഴിയാണ് അമ്മ നമ്മെ സഹായിക്കുന്നത്. നമ്മുടെ ഹൃദയത്തിന്റെ എല്ലാ സങ്കടങ്ങള്‍ക്കുമുളള പരിഹാരമാര്‍ഗ്ഗം എന്നാണ് വിശുദ്ധ ജോണ്‍ ഡമാസീന്‍ പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കുന്നത്.
നമ്മുടെ ഭാരമേറിയ കുരിശുകള്‍ വഹിക്കാന്‍ അമ്മ മതിയായവളായതുകൊണ്ടാണ് ആശ്വാസദായിനിയെന്ന് നാം മറിയത്തെ വിളിക്കുന്നത്. തന്റെ അടുക്കലേക്ക് വരുന്ന ഒരാളെയും പരിശുദ്ധ അമ്മ തള്ളിക്കളയുകയുമില്ല. അതുകൊണ്ട് ജീവിതത്തിലെ സഹനങ്ങളിലും വ്യാകുലങ്ങളിലും നമുക്ക് പരിശുദ്ധ മറിയത്തെ വിളിച്ചപേക്ഷിക്കാം. അമ്മേയെന്നെ ആശ്വസിപ്പിക്കണമേയെന്ന്പ്രാര്‍ത്ഥിക്കാം.