പിറവിത്തിരുനാളിനൊരുങ്ങാം

ഏറ്റവും മാധുര്യമേറിയ നാമമാണ് അമ്മ. ഭൂമിയില്‍ നമുക്കുളളതുപോലെ ഒരു അമ്മ സ്വര്‍ഗ്ഗത്തിലുമുണ്ട്. ഭൂമിയിലെ ഏത് അമ്മയുടെയും സ്‌നേഹത്തെയും അതിശയിപ്പിക്കുന്ന സ്‌നേഹനിധിയാണ് ആ അമ്മ.പരിശുദ്ധ കന്യാമറിയം. ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബന്ധിപ്പിക്കുന്ന കോവണിയെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്നവള്‍. അവളുടെ ജനനത്തിരുനാളാണ് ഈ ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചത്. മറിയമില്ലായിരുന്നുവെങ്കില്‍…

തീര്‍ച്ചയായും അങ്ങനെയൊരു സാധ്യതയെക്കുറിച്ചുകൂടി നാം ചിന്തിക്കണം. ദൈവപുത്രന് പിറക്കാന്‍ അതിലും അനുയോജ്യമായ ഗര്‍ഭഗൃഹം മറ്റൊന്നുണ്ടായിരുന്നില്ല. അതുകൊണ്ട് മറിയമാണ് ക്രിസ്തുവിനെ ലോകത്തിന് നല്കിയത്. അക്കാരണത്താല്‍ തന്നെ നാം മറിയത്തോട് കടപ്പെട്ടിരിക്കുന്നു.

മറിയത്തിന്റെ പിറവിത്തിരുനാളിലേക്ക് നാം പ്രവേശിക്കുകയാണ്. ഹൃദയമൊരുക്കി, നൈര്‍മ്മല്യത്തോടെ, എളിമയോടെ നമുക്ക് മാതാവിന്റെ പിറവിത്തിരുനാളിനായി ഒരുങ്ങാം.