കൊറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ നാളെ പരിശുദ്ധ അമ്മയോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Pope Francis makes the sign of the cross as he prays in front of a statue of Mary in 2016 at the Vatican. (CNS photo/Paul Haring) See TEXT-COVID-PRAYERS April 27, 2020.

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി നാളെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ പരിശുദ്ധ അമ്മയോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊറോണയെ കീഴടക്കാന്‍ മനുഷ്യര്‍ക്ക് കഴിവു ലഭിക്കുന്നതിനും പ്രതിസന്ധിയെ മറികടക്കാന്‍ വഴിതെളിക്കാനുമായിട്ടാണ് പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കേണ്ടതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

വൈറസ് വ്യാപനത്തെ മനുഷ്യാന്തസിന്റെ വെളിച്ചത്തില്‍ കാണണമെന്നും പാപ്പ വ്യക്തമാക്കി. മനുഷ്യമഹത്വത്തിന് നിരക്കാത്ത പല പ്രവണതകള്‍ കാണപ്പെടുന്നതില്‍ പാപ്പ ആശങ്കയും പ്രകടിപ്പിച്ചു.