മറിയത്തോട് നാം പല കാര്യങ്ങളിലും മാധ്യസ്ഥം തേടാറുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം ഒപ്പം തന്നെ നാം മാതാവിനോട് യാചിക്കേണ്ട ചില പുണ്യങ്ങളുണ്ടെന്ന് മരിയാനുകരണം പറയുന്നു. എന്തൊക്കെയാണ് ഈ പുണ്യങ്ങള്‍ എന്നല്ലേ
ഒന്നാമത് നമ്മുടെ പാപങ്ങള്‍ക്ക് മോചനം. രണ്ടാമത് എളിമ പരിശീലിക്കാനുള്ള വിശേഷസഹായം. ദൈവത്തിന് പ്രസാദകരമായത് ഹൃദയതാഴ്മ മാത്രമാണല്ലോ? കൂടാതെ ദാരിദ്ര്യം പരിശീലിക്കാനുള്ള അവസരങ്ങള്‍ .
നമുക്ക് ലഭിച്ചിട്ടുള്ള ദാനങ്ങളെക്കുറിച്ച് വ്യര്‍ത്ഥമായി അഭിമാനിക്കരുത്. ഇതു കരുതാത്തപക്ഷം നമ്മള്‍ അനുഭവിക്കുന്ന ദാരിദ്ര്യം കൊണ്ടൊരു ഫലമുണ്ടാകയില്ല.