വത്തിക്കാന്‍സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അള്‍ത്താരകളില്‍ പ്രൈവറ്റ് മാസ് അര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറ ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിവിധ അള്‍ത്താരകളില്‍ ദിവ്യബലി റദ്ദാക്കിക്കൊണ്ടുളള ഓര്‍ഡര്‍ പിന്‍വലിക്കണമെന്ന് ഞാന്‍ വിനീതമായി പരിശുദ്ധ പിതാവിനോട് അപേക്ഷിച്ചുകൊള്ളുന്നു. വത്തിക്കാന്‍ ജേര്‍ണലിസ്റ്റ് സാന്‍ഡ്രോ മാജിസ്റ്ററിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അള്‍ത്താരകളില്‍ വ്യക്തിപരമായ കുര്‍ബാനകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നത് മാര്‍ച്ച് 22 മുതല്ക്കാണ്. 45 അള്‍ത്താരകളും 11 ചാപ്പലുകളുമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലുള്ളത്. തീര്‍ത്ഥാടകരുമൊത്ത് വരുന്ന വൈദികര്‍ക്ക് ഇവിടെ പ്രൈവറ്റ് മാസ് അര്‍പ്പിക്കാനുള്ള അനുവാദം നല്‍കിയിരുന്നു.
പരമ്പരാഗതമായി നടന്നുവരുന്ന ഈ പതിവ് റദ്ദാക്കാനുള്ള തീരുമാനം സഭയുടെ നന്മയ്ക്കുവേണ്ടിയുള്ളതാണോയെന്നും കര്‍ദിനാള്‍ സാറ ചോദിക്കുന്നു.