വത്തിക്കാന്‍ സിറ്റി; വിശുദ്ധ എസ്തപ്പാനോസ് ഇരുളില്‍ തിളങ്ങുന്ന യേശു സാക്ഷ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാള്‍ ദിനമായ ഇന്ന് പേപ്പല്‍ ഭവനത്തിലെ സ്വകാര്യ ലൈബ്രറിയില്‍ നിന്ന് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യാജകുറ്റം ആരോപിച്ച് നിഷ്ഠൂരം സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു. പക്ഷേ വിശുദ്്ധന് വിദ്വേഷത്തിന്റെ അന്ധകാരത്തില്‍ യേശുവിന്റെ പ്രകാശം പരത്തി.
തന്റെ ഘാതകര്‍ക്കായി പ്രാര്‍ത്ഥിച്ചു. അവര്‍ക്ക് മാപ്പു നല്കി. തിന്മയോട് നന്മ കൊണ്ടാണ് സ്തേഫാനോസ് പ്രതികരിച്ചത്. ലോകത്തിന്റെ ഇരുളില്‍ ദൈവത്തിന്റെ വിളക്കു തെളിക്കുന്നവരാണ് സ്തേഫാനോസിനെ പോലെയുള്ളവര്‍. പ്രാര്‍ത്ഥിക്കുകയും സ്നേഹിക്കുകയും മാപ്പു നല്‍കുകയും ചെയ്യുന്ന എളിയവരുടെ ധീരതയിലൂടെ ദൈവം ചരിത്രത്തെ നയിക്കുന്നു.
യേശുവിനെ പ്രതി പീഡനങ്ങളേല്ക്കുന്നവര്ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.