എന്റെ സെല്ലില്‍ എന്നെ പൂട്ടിയിട്ടിരിക്കുകയാണ്, ഫാ.സ്റ്റാന്‍ സ്വാമിയുടെ ജയിലില്‍ നിന്നുള്ള കത്ത് വൈറലാകുന്നു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്ന ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ നിന്ന് എഴുതിയ കത്ത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തലോജ ജയിലില്‍ നിന്ന് സഹമുറിയന്‍ ആയ അരുണ്‍ ഫെറെയ്‌റയുടെ സഹായത്തോടെയാണ് അച്ചന്‍ കത്തെഴുതിയിരിക്കുന്നത്. രണ്ടു തടവുകാര്‍ക്കൊപ്പം ഏകദേശം 13 അടിx 8 അടി സെല്ലിലാണ് താന്‍ കഴിയുന്നത് എന്ന് അച്ചന്‍ വെളിപ്പെടുത്തുന്നു. പകല്‍ സമയത്ത് സെല്ലുകളും ബാരക്കുകളും തുറക്കുമ്പോള്‍ മാത്രമാണ് മറ്റുള്ളവരുമായി കണ്ടുമുട്ടാന്‍ കഴിയുന്നത് . വൈകുന്നേരം 5.30 മുതല്‍ ആറു വരെയും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെയും രണ്ട് തടവുകാരുമായും എന്റെ സെല്ലില്‍ എന്നെ പൂട്ടിയിട്ടിരിക്കുകയാണ്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാന്‍ സഹമുറിയന്‍ അരുണ്‍ സഹായിക്കുന്നു.

വസ്ത്രങ്ങള്‍ കഴുകുന്നതിനും കാല്‍മുട്ടിന് സന്ധികളില്‍ ഉഴിച്ചില്‍ ചെയ്യുന്നതിനും തടവുകാര്‍ സഹായിക്കുന്നുണ്ടെന്നും അച്ചന്‍ എഴുതുന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും തലോജ ജയിലില്‍ മനുഷ്യത്വം കുതിക്കുന്നു എന്നാണ് അച്ചന്‍ കത്ത് എഴുതി അവസാനിപ്പിച്ചിരിക്കുന്നത്.