ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വളരെ മോശം, എത്രയും വേഗം ജയില്‍ മോചിതനാക്കണം: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വളരെ മോശമാണെന്നും വയോധികനായ ഈ വൈദികനോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എത്രയും വേഗം ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്റ് ഡെസ്‌ക് ഫോര്‍ എക്യുമെനിസം ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഈമെയില്‍ അയച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ മാസമാണ് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. അധസ്ഥിതരായവര്‍ക്കുവേണ്ടി വൈദികര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള ഇത്തരം സമീപനങ്ങള്‍ സാമൂഹിക ഉന്നമനത്തിനായുള്ളസഭയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്.