ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്ത് മഹാരാഷ്്ട്രയിലെ തലോജ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ കത്തോലിക്കാസഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി വിഷയത്തെക്കുറിച്ച് ബോധവാനാണ്. എന്നാല്‍ ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണുള്ളത്. സ്വഭാവിക വഴിക്ക് കേസു മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു.
സംഭാഷണത്തില്‍ രാഷ്ട്രീയം ഇല്ലായിരുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.