സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ന്യൂഡല്‍ഹി: ഈശോസഭാ വൈദികനും ട്രൈബല്‍ ആക്ടിവിസ്റ്റുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡി ഇ കോത്‌ലിക്കര്‍ ആണ് സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. 83 കാരനായ സ്വാമി പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വിഷമിക്കുന്ന വ്യക്തി കൂടിയാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ഫാദറിനെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്.

2020 നവംബര്‍ മുതല്‍ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കളയുകയായിരുന്നു. സ്വാമിക്ക് ജാമ്യം നിഷേധിച്ചത് എല്ലാ മനുഷ്യസ്‌നേഹികളെയും പ്രത്യേകിച്ച് ഈശോസഭാംഗങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.