ഫാ. സ്റ്റാന്‍ സ്വാമിക്കു വേണ്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്കുവേണ്ടി പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സമരരംഗത്ത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സന്നദ്ധസംഘടന ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയത്.

ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തനം നടത്തുന്ന വൈദികനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചുയരുകയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യത്തിനുമെതിരെയുള്ള ആക്രമണമായിട്ടാണ് അറസ്്റ്റ് വിലയിരുത്തപ്പെടുന്നത്.