ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് പോസിറ്റീവ്?

ന്യൂഡല്‍ഹി: ജസ്യൂട്ട് ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമി കോവിഡ് പോസിറ്റീവ് എന്ന് സൂചന. കടുത്ത പനി, ജലദോഷം, ശരീര വേദന, വയറിളക്കം എന്നിവ ഇദ്ദേഹത്തിനുള്ളതായി സഹോദരന്‍ ഇരുദയസ്വാമി വ്യക്തമാക്കി. എത്രയും പെട്ടെന്ന് തന്നെ സ്റ്റാന്‍സ്വാമിയെ മെഡിക്കല്‍കെയറിന് വിധേയമാക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. സ്റ്റാന്‍സ്വാമിയുടെ കാര്യത്തില്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. വെര്‍ച്വല്‍ പ്രസ് കോണ്‍ഫ്രന്‍സില്‍ 90 കാരനായ ഇരുദയ സ്വാമി വ്യക്തമാക്കി.