റോം: അപ്പസ്‌തോല്‍ഷിപ്പ് ഓഫ് ദ സീ നൂറാം വര്‍ഷത്തില്‍ പുതിയ പേര് സ്വീകരിച്ചു. സ്റ്റെല്ല മാരീസ്. ലാറ്റിന്‍ഭാഷയിലൂള്ള ഈ വാക്കിന് സമുദ്രതാരം എന്നാണ് അര്‍ത്ഥം. ലോകമെമ്പാടുമുളള കടല്‍യാത്രികര്‍ക്ക് സേവനം ചെയ്യുന്ന കത്തോലിക്കാ സന്നദ്ധ സംഘടനയാണ് അപ്പസ്‌തോല്‍ഷിപ്പ് ഓഫ് ദി സീ. പുതിയ പേരിന്റെയും ലോഗോയുടെയും വിളംബരം സെപ്തംബര്‍ 29 നാണ് നടന്നത്.
41 രാജ്യങ്ങളിലെ 300 തുറമുഖങ്ങളില്‍ സ്റ്റെല്ലാ മേരിസീന്റെ സേവനം ലഭ്യമാണ്. 230 ചാപ്ലെയ്ന്‍മാരുടെ സേവനവും ലഭിക്കുന്നു. കോവിഡ് കാലത്തിന് മുമ്പ് എഴുപതിനായിരത്തോളം കപ്പലുകളില്‍ ഇവരുടെ സേവനം വര്‍ഷം തോറും ലഭിച്ചിരുന്നു.