തിരുസ്വരൂപങ്ങള്‍ ആക്രമിക്കപ്പെടുന്നത് സമൂഹത്തിന് സൗഖ്യം വേണം എന്നതിന്റെ സൂചന

വാഷിംങ്ടണ്‍: അമേരിക്കയില്‍ ഉടനീളം തിരുസ്വരൂപങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ സമൂഹത്തിന് സൗഖ്യം വേണം എന്നതിന്റെ സൂചനയാണെന്ന് മിയാമി ആര്‍ച്ച് ബിഷപ് പോള്‍ എസ് കോക്ക്‌ലി.യും ആര്‍ച്ച് ബിഷപ് തോമസ് ജി വെന്‍സ്‌ക്കിയും. പ്രസ്താവനയില്‍ വ്യക്തമാക്കി.

തിരുസ്വരൂപങ്ങള്‍ ആക്രമിക്കുന്നതിന്റെ പ്രവൃത്തികള്‍ വ്യക്തമാണ്. എന്നാല്‍ അതിന്റെ ലക്ഷ്യം ഇപ്പോഴും വ്യക്തമായിട്ടില്ല. ആരാണോ ഇതിന്റെ കാരണക്കാര്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അതോടൊപ്പം നാം ജാഗരൂകരായിരിക്കുകയും വേണം.

യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് കമ്മിറ്റി ഓണ്‍ റിലീജിയസ് ലിബര്‍ട്ടിയുടെ ചെയര്‍മാനാണ് ആര്‍ച്ച്ബിഷപ് വെന്‍സ്‌ക്കി. യുഎസ് സിസി ബിയുടെ ഡൊമസ്റ്റിക് ജസ്റ്റീസ് ആന്റ് ഹ്യൂമന്‍ ഡവല്പമെന്റ് കമ്മിറ്റിയുടെ ചെയര്‍മാനാണ് ആര്‍ച്ച് ബിഷപ് കോക്ക്‌ലി.

മിയാമി അതിരൂപതയില്‍ ക്രിസ്തുവിന്റെ രണ്ടുരൂപങ്ങള്‍ ശിരച്ഛേദം ചെയ്ത നിലയില്‍ കണ്ടെത്തി. ബ്രൂക്ക്‌ലൈന്‍ രൂപതയില്‍ കന്യാമറിയത്തിന്റെ രൂപമാണ് തകര്‍ക്കപ്പെട്ടത്. രണ്ടു ദേവാലയങ്ങള്‍ അഗ്നിക്കിരയായി. വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപങ്ങള്‍ക്ക് നേരെ അമേരിക്കയില്‍ വ്യാപകമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.