ന്യൂയോര്‍ക്കില്‍ വീണ്ടും പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് നേരെ ആക്രമണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വീണ്ടും മരിയരൂപത്തിന് നേരെ ആക്രമണം. ഈ വര്‍ഷം നടന്ന മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രൂക്ക്‌ലൈന്‍ പുനരുത്ഥാനദേവാലയത്തിന് വെളിയില്‍ സ്ഥാപിച്ചിരുന്ന മരിയ രൂപമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലുംശിരസില്‍ വിള്ളലുകള്‍ വീഴ്ത്തിയ നിലയിലും മരിയരൂപം കണ്ടെത്തിയത് പ്രാര്‍ത്ഥിക്കാനായി എത്തിയ ഒരു വിശ്വാസിയായിരുന്നു, മാതാവിന്റെ രണ്ടുരൂപങ്ങളാണ് ഇവിടെ തകര്‍ക്കപ്പെട്ടത്. ക്രിസ്തുവിന്റെ ഒരുരൂപവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.