അമ്മയോട് പ്രാര്‍ത്ഥിക്കാം 22

നിര്‍മ്മല സ്‌നേഹത്തിന്റെ നീരുറവയായ പരിശുദ്ധ മറിയമേ, നിര്‍മ്മല സ്‌നേഹം കൊണ്ട് ഞങ്ങളെ കഴുകി വെടിപ്പാക്കണമേ. അമ്മയുടെ സ്‌നേഹത്തിന്റെ തെളിനീരുകൊണ്ട് ഞങ്ങളെ അടിമുടി വൃത്തിയാക്കണമേ. ഞങ്ങളുടെ സ്‌നേഹത്തെ അപകടപ്പെടുത്തുന്ന എല്ലാ ദുഷിച്ച വികാരങ്ങളും അതില്‍ ഒഴുകിപ്പോകട്ടെ. കന്മഷമില്ലാതെ എല്ലാവരുമായി ഇടപെടുവാനും ഹൃദയത്തില്‍ കളങ്കമില്ലാതെ സ്‌നേഹിക്കുവാനും ജീവിക്കുവാനും അമ്മ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്