ജപമാല രാജ്ഞിയായ മറിയമേ, ഓരോ തവണയും ജപമാല കൈകളിലെടുക്കുമ്പോള്‍ അമ്മയോടുള്ള സ്നേഹത്താല്‍ ഞങ്ങളുടെ ഉള്ളങ്ങളെ നിറയ്ക്കണമേ. ജപമാലയുടെ ശക്തി ജീവിതത്തില്‍ അനുഭവിച്ചറിയത്തക്കവിധത്തില് സ്വര്‍ഗ്ഗം തന്നിരിക്കുന്ന ഏറ്റവും ശക്തമായ പ്രാര്തഥനയായി അത് ഞങ്ങളുടെ ജീവിതത്തില്‍ മാറട്ടെ. അനുനിമിഷം ജപമാലയിലൂടെ ദൈവസ്നേഹവും മാതൃസ്നേഹവും ഞങ്ങള്‍ അറിയട്ടെ. കരുണയും സ്നേഹവും വിശ്വാസവും നൈര്മ്മല്യവുമാകുന്ന ജപമണികളായി അമ്മ ഞങ്ങളെ ഓരോരുത്തരെയും കൈകളിലെടുക്കണമേ. ആമ്മേന്‍