ഇഡോനേഷ്യയിലെ ദേവാലയത്തിന് നേരെ ഓശാന ഞായറാഴ്ച ചാവേറാക്രമണം

ഇഡോനേഷ്യ: ഇഡോനേഷ്യയിലെ സൗത്ത് സുലാവേസി പ്രൊവിന്‍സില്‍ റോമന്‍ കത്തോലിക്കാ കത്തീഡ്രലിന് നേരെ ചാവേറാക്രമണം. മക്കാസാര്‍ നഗരത്തിലെ ദേവാലയത്തിന് നേരെയാണ് ചാവേറാക്രമണം നടന്നത്. ഒമ്പതു പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഇതില്‍ അഞ്ചുപേര്‍ ദേവാലയത്തിലെ ജോലിക്കാരും നാലു പേര്‍ വിശ്വാസികളുമാണ്. മോട്ടോര്‍ ബൈക്കിലാണ് ചാവേര്‍ എത്തിയതെന്നും ദേവാലയത്തിന്റെ അകത്തേക്ക് കയറാനായിരുന്നു ശ്രമമെന്നും എന്നാല്‍ സെക്യൂരിറ്റി തടയുകയാണ് ഉണ്ടായതെന്നും വികാരി ഫാ. ടുലാക്കിനെ ഉദ്ധരിച്ചുകൊണ്ട് ഇഡോനേഷ്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക സമയം രാവിലെ 10.28 നാണ ്‌സ്‌ഫോടനം നടന്നത്. ഇതുവരെയും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.