സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്ത കാലം ചെയ്തു

ദമാസ്‌ക്കസ്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍നെഹ്മ കാലം ചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. സിറിയായിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളുടെ സമയത്തും സഭയെയും വിശ്വാസത്തെയും ഉറപ്പിച്ചുനിര്‍ത്താന്‍ വിശ്വാസികള്‍ക്കൊപ്പം നിലനിന്ന മെത്രാപ്പോലീത്തയായിരുന്നു.

നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. കബറടക്കം പിന്നീട്.