വിവാദങ്ങളുടെ തോഴനായ ദൈവശാസ്ത്രജ്ഞന്‍ ഓര്‍മ്മയായി

പ്രമുഖ സ്വിസ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍ ഹാന്‍സ് ക്യൂങ് നിര്യാതനായി. 93 വയസായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗവും സന്ധിവാതവും മൂലം അവസാനകാലം ദുരിതമയമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപദേഷ്ടാവ് എന്ന പേരില്‍ പ്രശസ്തനായിരുന്നു. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന പ്രബോധനങ്ങളില്‍ ഒന്നായ മാര്‍പാപ്പയുടെ തെറ്റാവരത്തെക്കുറിച്ചുള്ള ഗ്രന്ഥം സഭയ്ക്കുള്ളില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരി തെളിച്ചിരുന്നു.

ഇതോടെ വത്തിക്കാന്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നതിന് അദ്ദേഹത്തിന് വിലക്കു നേരിടേണ്ടിവന്നു. 2013 വരെ ഈ വിലക്ക് നിലനിന്നിരുന്നു.