സ്വിസ് ഗാര്‍ഡില്‍ കോവിഡ് പടരുന്നു

വത്തിക്കാന്‍ സിറ്റി: സ്വിസ് ഗാര്‍ഡില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്ത. ഇതോടെ അംഗങ്ങളില്‍ 13 പേരെ കോവിഡ് പിടികൂടിയിട്ടുണ്ട്. ഒരാളെയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും പന, ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പലര്‍ക്കും കാണപ്പെടുന്നുണ്ടെന്നും പത്രക്കുറിപ്പ് പറയുന്നു.

135 പേരുള്ള സ്വിസ് ഗാര്‍ഡില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായ വാര്‍ത്ത വന്നത് ഒക്ടോബര്‍ 15 നായിരുന്നു. ഇതിന് പുറമെയാണ് പുതുതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് വന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറുതും എന്നാല്‍ പുരാതനവുമായ ആര്‍മിയാണ് മാര്‍പാപ്പയുടെ അംഗരക്ഷകരായ സ്വിഡ് ഗാര്‍ഡുകള്‍.