വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന് വിശ്വസ്തരായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയതായി നിയമിതരായ 38 സ്വിഡ് ഗാര്‍ഡുകള്‍ക്ക് സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.
നാളെയാണ് പുതിയ സ്വിസ് ഗാര്‍ഡുകള്‍ അധികാരം ഏറ്റെടുക്കുന്നത്. ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും സഹായത്തോടെ ജീവിതത്തിലെ വെല്ലുവിളികള്‍ ശാന്തതയോടെ ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. ദൈവം നിങ്ങളുടെ ഭാഗത്തുണ്ട് എന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. അവിടുത്തെ സൗഖ്യദായകമായ സാന്നിധ്യം ഞാന്‍ നിങ്ങള്‍ക്ക് ആശംസിക്കുന്നു. പാപ്പ പറഞ്ഞു.
അന്ത്യവിധിനാളില്‍ നാം എത്രത്തോളം പ്രവൃത്തികള്‍ ചെയ്തു എന്നതിന്റെ പേരിലല്ല എത്രത്തോളം സ്‌നേഹത്തോടും വിശ്വസ്തതയോടുംകൂടി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിധിക്കപ്പെടുന്നത് എന്ന മദര്‍ തെരേസയുടെ വാക്കുകളും പാപ്പ അനുസ്മരിപ്പിച്ചു.