വത്തിക്കാന്‍സിറ്റി: ബിഷപ്സ് സിനഡിന് പുതിയ സെക്രട്ടറി ജനറലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാള്‍ട്ട ബിഷപ് മാരിയോ ഗ്രെഷ് ആണ് പുതിയ സെക്രട്ടറി ജനറല്‍.
2013 മുതല്‍ സെക്രട്ടറി ജനറല്‍ ആയി സേവനം ചെയ്തുവരികയായിരുന്ന കര്‍ദിനാള്‍ ലോറെന്‍സോ ബാല്ഡിസേരി പ്രസ്തുത പദവിയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കര്‍ദിനാള്‍ ബാല്ഡിസേരിക്കൊപ്പം പ്രോ സെക്രട്ടറി ജനറല്‍ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് മാരിയോ. ആമസോണ്‍ സിനഡില്‍ 80 കാരനായ ഇദ്ദേഹവും പങ്കെടുത്തിരുന്നു.