ജയ്പ്പൂര്‍: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പുതിയ ദൈവാലയത്തിന്റെ വെഞ്ചരിപ്പി ഷംഷാബാദ് രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. അജപാലനമന്ദിരവും ഇതോടൊപ്പം ആശീര്‍വദിച്ചു. ജോട്ട് വാര എന്ന സ്ഥലത്താണ് പുതിയ ദേവാലയം. 2020 ജനുവരി 29 ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയിലാണ് ദൈവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഷംഷാബാദ് രൂപതയുടെ കീഴില്‍ ചങ്ങനാശ്ശേരി അതിരൂപത ഏറ്റെടുത്തു നടത്തുന്ന ജയ്പൂര്‍ മിഷനിലാണ് പുതിയ ദൈവാലയം.