സഭയുടെ അച്ചടക്കത്തെ വെല്ലുവിളിക്കുന്ന വൈദികര്‍ക്കും അല്മായര്‍ക്കും എതിരെ രൂപതയ്ക്ക് ശിക്ഷണ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കുലര്‍

കൊച്ചി: സഭയുടെ അച്ചടക്കത്തെയും കൂട്ടായ്മയെയും വെല്ലുവിളിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ നേതാക്കള്‍ക്കുമെതിരെ രൂപതയ്ക്ക് ശിക്ഷണ നടപടി സ്വീകരിക്കാമെന്ന് സീറോ മലബാര്‍ സഭ സിനഡനന്തര സര്‍ക്കുലര്‍. 15 മുതല്‍ 30 വരെ വയസ് പ്രായമുള്ള സഭാംഗങ്ങള്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിലും തുടര്‍ന്ന് കത്തോലിക്കാ കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. മാര്‍ച്ച് ഏഴിന് ഞായറാഴ്ച പള്ളികളില്‍ ഈ സര്‍ക്കുലര്‍ വായിക്കും.