ദിവ്യകാരുണ്യവും സക്രാരിയും മോഷണം പോയി


നോര്‍ത്ത് കരോലിന:ദിവ്യകാരുണ്യവും സക്രാരിയും മോഷണം പോയി. നോര്‍ത്ത് കരോലിനയിലെ സെന്റ് എലിസബത്ത് ഓഫ് ദ ഹില്‍ കൗണ്ട്രി ദേവാലയത്തിലാണ് അനിഷ്ട സംഭവം ഉണ്ടായിരിക്കുന്നത്. ജൂണ്‍ 16 നാണ് സംഭവം. ദേവാലയത്തിന്റെ ജനാലയിലൂടെ മോഷ്ടാവ് രാത്രി ഒമ്പതു മണിയോടെ അകത്തു കയറിയെന്നാണ് അനുമാനിക്കുന്നത്.

ഏറ്റവും സുരക്ഷിതമായി ദിവ്യകാരുണ്യവും സക്രാരിയും തിരികെ കിട്ടുന്നതിന് വേണ്ടി വിശ്വാസികളെല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ദേവാലയത്തിന്റെ പത്രക്കുറിപ്പ് ആവശ്യപ്പെട്ടു. സക്രാരി മോഷണം പോയ സാഹചര്യത്തില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ദിവ്യബലികള്‍ അര്‍പ്പിച്ചില്ല.