പ്രലോഭനങ്ങള്‍ സാധാരണമാണ് ജീവിതത്തില്‍. അല്മായരെന്നോ വൈദികരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ അതിന് വ്യത്യാസമില്ല. ആര്‍ക്കും ഏതൊരു നിമിഷത്തിലും പ്രലോഭനങ്ങളുടെ ചുഴലിക്കാറ്റില്‍ ചുവടുകള്‍ തെറ്റാം.
പക്ഷേ ആത്മീയമായി കരുത്തുണ്ടെങ്കില്‍ മാത്രമേ അതിനെ അതിജീവിക്കാന്‍ കഴിയൂ. അതിന് നാം ആത്മീയമായ പ്ലാന്‍ ആസൂത്രണം ചെയ്യണം. ആത്മീയഉപകരണങ്ങള്‍ ആണ് ആത്മീയയുദ്ധത്തില്‍ നാം പ്രയോഗിക്കേണ്ടത് വിശുദ്ധ ഫ്രാന്‍സിസ് സാലസ് തന്റെ ആത്മീയജീവിതത്തിന് ഒരു ആമുഖം എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ ആത്മീയമായി വിജയംവരിക്കാന്‍ ചില പോംവഴികളും മാര്‍ഗ്ഗങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം ദൈവത്തിലേക്ക് പെട്ടെന്ന് തന്നെ തിരിയുക എന്നതാണ്
.പ്രലോഭനങ്ങളുടെ ചിന്തകളോ കാഴ്ചകളോ സാന്നിധ്യങ്ങളോ ഉണ്ടാകുമ്പോള്‍ ദൈവ ചിന്തയെ പകരം പ്രതിഷ്ഠിക്കുക. ദൈവത്തെ അനുസ്മരിക്കുക. ദൈവമേ എന്ന് വിളിക്കുക. ഉദാഹരണത്തിന് ഒരു കുട്ടി അപകടത്തില്‍ പെടുമ്പോള്‍ ആദ്യം വിളിക്കുന്നത് അപ്പേ എന്നോ അമ്മേ എന്നോ ആണല്ലോ. അപ്പയും അമ്മയും ആ വിളികേട്ട് ഓടിയെത്തുമെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നും കു്ട്ടിക്കറിയാം. അതുപോലെയാണ് പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ നാം ദൈവത്തെ വിളിക്കേണ്ടതും. ക്രൂശിതരൂപം കൈയിലെടുത്ത് നാം വിളിച്ചപേക്ഷിക്കുക. ക്രൂശിതനായ ക്രിസ്തു അന്നേരം നമ്മുടെ അരികിലെത്തും. അവിടുന്ന് നമ്മെ പ്രലോഭനങ്ങളില്‍ നി്ന്ന് മോചിപ്പിച്ചെടുക്കുകയും ചെയ്യും.പ്രലോഭനങ്ങളിലേക്ക് നോക്കാതെ ദൈവത്തിലേക്ക് നോ്ക്കുക.
ചിന്തകളെ മാറ്റിയെടുക്കുകയാണ് മറ്റൊന്ന്. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ചിന്തകളെ കൂടുതല്‍ ക്രിയാത്മകമായ പ്രവൃത്തികളിലേക്ക് മാറ്റിയെടുക്കുക. നല്ലൊരു ആത്മീയഗുരുവിന്റെയോ ആത്മീയപക്വതയെത്തിയ സുഹൃത്തിന്റെയോ സഹായം തേടുന്നതും പ്രലോഭനങ്ങളെ നേരിടാനും കീഴ്‌പ്പെടുത്താനും സഹായകരമായ മാര്‍ഗ്ഗമാണ്.