ജന്മശതാബ്ദിയോട് അനുബന്ധിച്ച് താങ്ക്യൂ ജോണ്‍ പോള്‍ 2 ക്യാമ്പെയ്‌നുമായി പോളണ്ടിലെ സഭ

ക്രാക്കോവ്’ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയായിലൂടെ താങ്ക്യൂ ജോണ്‍ പോള്‍ 2 ക്യാമ്പെയ്‌ന് പോളണ്ടിലെ സഭ തുടക്കമിട്ടു.

ജോണ്‍പോളിനെക്കുറിച്ചുള്ള ഓര്‍മ്മകളും സാക്ഷ്യങ്ങളും പങ്കുവയ്ക്കുകയും വിശുദ്ധന്‍ തങ്ങളുടെ ആത്മീയജീവിതത്തെയും വിശ്വാസത്തെയും എങ്ങനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഈ ക്യാമ്പെയ്ന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പോളീഷ് ബിഷപ്‌സ്‌കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവ് വ്യക്തമാക്കി. വിശുദ്ധനോടുള്ള ആദരസൂചകമായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാവുന്നതാണ്. ഈ രീതിയില്‍ നമുക്ക് വിശുദ്ധനോടുള്ള നമ്മുടെ നന്ദി വ്യക്തമാക്കാം. ആര്‍ച്ച് ബിഷപ് പറയുന്നു.

1920 മെയ് 18 ന് പോളണ്ടിലായിരുന്നു ജോണ്‍ പോളിന്റെ ജനനം. നാനൂറ് വര്‍ഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് 1978 ല്‍ ഇറ്റലിയിക്ക് വെളിയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായി ജോണ്‍ പോള്‍.
കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയുടെ കാരണക്കാരനായി ജോണ്‍ പോളിനെ പൊതുവെ വിശേഷിപ്പിക്കുന്നു. 2014 ല്‍ ജോണ്‍ പോളിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.