തൃശൂര്‍ അതിരൂപതയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍; വോയ്‌സ് ഓഫ് സീറോ മലബാര്‍ ചര്‍ച്ച് എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ പരാതി

തൃശൂര്‍: തൃശൂര്‍ അതിരൂപതയില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് വ്യാജപ്രമാണങ്ങള്‍ ചമയ്ക്കുകയും ഫേസ് ബുക്ക് പോസ്റ്റുകളിലൂടെയും ഈ മെയിലിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ തൃശൂര്‍ അതിരൂപത വൈദിക സമിതി സെക്രട്ടറിയും അതിരൂപത പിആര്‍ഒയും ചേര്‍ന്ന് പോലീസില്‍ പരാതി നല്കി.

അതിരൂപതയിലെ വൈദികര്‍ എന്ന പേരില്‍ സഭാവിരുദ്ധവും വ്യാജവും അപകീര്‍ത്തിപരവുമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് മുഖ്യപരാതി. വോയ്‌സ് ഓഫ് സീറോ മലബാര്‍ ചര്‍ച്ച് എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കും ജോസഫ് ജെയിംസ് എന്ന പേരില്‍ ഈ മെയിലുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുമാണ് പരാതി നല്കിയിരിക്കുന്നത്.

കേസ് രജിസ്ട്രര്‍ ചെയത് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കിയതായി ഈസ്റ്റ് എസ് ഐ സി. വി ബിബിന്‍ അറിയിച്ചു.