ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ആദ്യമായി ട്രാന്‍സ്‌ജെന്റേഴ്‌സിന് വേണ്ടി ദേവാലയം നിലവില്‍ വന്നു. സെന്റ് ജെറമിയ ദേവാലയമാണ് ട്രാന്‍സ്‌ജെന്റേഴ്‌സിന് വേണ്ടിയുള്ളത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം അഞ്ചുമണിക്കാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് ഇവിടെ ഒത്തുകൂടൂന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര് ദേവാലയം ഇതായിരിക്കുമെന്നാണ് കരുതുന്നത്. അരമണിക്കൂര്‍ നേരത്തെ ബൈബിള്‍ പഠനമാണ് ഇവിടെ നടക്കുന്നത്.
2017 ലെ കണക്ക് അനുസരിച്ച് പാക്കിസ്ഥാനില്‍ 12,000 ട്രാന്‍സ്‌ജെന്റേഴ്‌സുണ്ട്. ഇതില്‍ രണ്ടായിരത്തോളം ക്രൈസ്തവരാണ്. 2018 ല്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് വേണ്ടി ആദ്യ സ്‌കൂളും പാക്കിസ്ഥാനില്‍ ആരംഭിച്ചിരുന്നു.