അങ്കമാലി: മോണ്‍. ജോസ് ചിറയ്ക്കല്‍ മേഘാലയായിലെ ടൂറ രൂപതയുടെ സഹായമെത്രാനായി ഇന്ന് അഭിഷിക്തനാകും. എറണാകുളം അങ്കമാലി അതിരൂപയിലെ കറുകുറ്റി ചിറയ്ക്കല്‍ അയിരുക്കാരന്‍ ഔസേപ്പ് അന്നം ദമ്പതികളുടെ മകനാണ്. 1973 ഏപ്രില്‍ ഏഴിനാണ് ടൂറ രൂപത സ്ഥാപിതമായത്. ഇറ്റലിയില്‍ നിന്നുള്ള സലേഷ്യന്‍ മിഷനറിമാരാണ് ഇവിടെ സുവിശേഷപ്രവര്‍ത്തനം ആരംഭിച്ചത്.
വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രൂപതയാണ് ടൂറ. 11 ലക്ഷം വരുന്ന ജനസംഖ്യയില്‍ 73 ശതമാനവും ക്രൈസ്തവരാണ്. എല്ലാവര്‍ക്കും എല്ലാമാകാന്‍ എന്നതാണ് നിയുക്ത മെത്രാന്റെ ആപ്തവാക്യം.