ഉഗാണ്ട: ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസസമൂഹത്തിന്റെ കോണ്‍വെന്റ് ആക്രമിച്ച് മോഷ്ടാക്കള്‍ കന്യാസ്ത്രീകളെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. വിലപിടിച്ച വസ്തുക്കളും പണവും അപഹരിക്കുകയും ചെയ്തു. ജൂലൈ പത്തിനാണ് സംഭവം. അമ്പതോളം കന്യാസ്ത്രീകളാണ് ഇവിടെ താമസിക്കുന്നത്.
ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും പ്രതികളെ കണ്ടെത്താനും പ്രസിഡന്റ് യോവെറി മുസിവേനി ഉത്തരവിട്ടു. സെക്യൂരിറ്റി ക്യാമറകള്‍ വിച്ഛേദിച്ചതിന് ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. സ്‌കൂളുകള്‍, ഡയറി ഫാം, മെഴുകുതിരി നിര്‍മ്മാണയൂണിറ്റ്, മീന്‍വളര്‍ത്തല്‍ എന്നിവയാണ് കന്യാസ്്ത്രീമാരുടെ സേവന മണ്ഡലങ്ങള്‍. ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോയി. പണമാണ് അവര്‍ ആദ്യം ആവശ്യപ്പെട്ടത്.
പണമില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ പറഞ്ഞു.