ലണ്ടന്‍: കൊറോണ വൈറസ് വ്യാപനസാഹചര്യത്തില്‍ യുകെയിലെ നേഴ്‌സിംങ് ഹോമിലുണ്ടായ മരണങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് കത്തോലിക്കര്‍. ന്യൂറോളജിസ്റ്റും യുകെ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രതിനിധിയുമായ ഫാ. പാട്രിക് പുളിസിനോയാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പന്തിയിലുള്ളത്.
എന്തുകൊണ്ടാണ് വൃദ്ധരോട് ഇതുപോലെ പെരുമാറുന്നത്? വൃദ്ധര്‍ക്ക് സമൂഹത്തിന് നല്കാന്‍ കഴിയുന്ന സാധ്യതകളെക്കുറിച്ചുംകഴിവുകളെക്കുറിച്ചും പുതിയൊരു ചിന്ത നമ്മുക്കിടയിലുണ്ടാവണം. അദ്ദേഹം പറഞ്ഞു. അറുപത്തിയഞ്ച് വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഇത് വളരെ തെറ്റായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുപതിനായിരത്തോളം കോവീഡ് മരണങ്ങള്‍ യുകെയില്‍ നിന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് യുകെ. 67 മില്യന്‍ ജനങ്ങളാണ് ഇവിടെയുള്ളത്.