വാഷിംങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന് ദൈവികജ്ഞാനവും ധൈര്യവും ലഭിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്ും ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ്പുമായ ജോസ് ഗോമസ്, ഐക്യം, സൗഖ്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയവ നടപ്പിലാക്കാനും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആര്‍ച്ച് ബിഷപ് ഗോമസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അബോര്‍ഷന്‍, ദയാവധം, വധശിക്ഷ, സമാധാനം, സാമ്പത്തികവികസനം, വംശീയത, കുടിയേറ്റം, ദാരിദ്ര്യം. പരിസ്ഥിതി എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ തങ്ങള്‍ക്ക് മുമ്പിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചില വിഷയങ്ങളില്‍ ഞങ്ങള്‍ ഡെമോക്രാറ്റ്‌സിന്റെ ഭാഗത്തും മറ്റ് ചില വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍സിന്റെ ഭാഗത്തുമാണ്. എന്നാല്‍ ആത്യന്തികമായി ഞങ്ങള്‍ കത്തോലിക്കരാണ്. ക്രിസ്തുവിനെ അനുധാവനം ചെയ്യുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരുമായെല്ലാം ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ ബൈഡന്‍ അനിതരസാധാരണമായ വ്യക്തിയാണ്. കത്തോലിക്കാവിശ്വാസത്തിലുള്ള അറുപതുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ പ്രസിഡന്റാണ്. ഓരോരുത്തര്‍ക്കും അവനവരുടെ മനസാക്ഷിക്കനുസരിച്ച് മതപരമായ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാവിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.