വരാപ്പുഴ പള്ളി ബസിലിക്ക പദവിയിലേക്ക്

വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയം ആയിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെ തന്നെ ഭരണസിരാ കേന്ദ്രമായിരുന്നു വരാപ്പുഴ ദേവാലയം. ഇപ്പൊൾ കേരളത്തിൽ പത്ത് ബസിലിക്കകൾ ആണ് ആകെ ഉള്ളത്. എറണാകുളം, തൃശ്ശൂർ, അങ്കമാലി, ചമ്പക്കുളം എന്നിവ സീറോ മലബാർ സഭയുടെ കീഴിലും, തിരുവനന്തപുരം സീറോ മലങ്കര സഭയുടെ കീഴിലും, കൊച്ചി, വല്ലാർപാടം, ആലപ്പുഴ, പള്ളിപ്പുറം, വരാപ്പുഴ എന്നിവ ലത്തീൻ സഭയുടെ കീഴിലും ആണ്. കർമല മാതാവിൻ്റെയും, വിശുദ്ധ യൗസേപ്പിതാവിൻ്റെയും നാമധേയത്തിൽ ആണ് ഈ ബസിലിക്ക.