മലയാളി വൈദികന്‍ വത്തിക്കാന്‍ നയതന്ത്രവകുപ്പില്‍

വത്തിക്കാന്‍ സിറ്റി: മലയാളി വൈദികനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്റെ നയതന്ത്ര വകുപ്പില്‍ നിയമിച്ചു. ആലപ്പൂഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ ആണ് നിയമിതനായിരിക്കുന്നത്.ബുര്ക്കിനോ ഫാസോയിലെ നയതന്ത്ര കാര്യാലയത്തിലാണ് ആദ്യ നിയമനം.

1701 ൽ ആണ് ക്ലെമൻ്റ് പതിനൊന്നാം മാർപാപ്പ വത്തിക്കാന് വേണ്ടി നയതന്ത്ര പരിശീലന ആക്കാദമി ആരംഭിക്കുന്നത്. റോമൻ പാന്തയോണിൻ്റെ അടുത്തുള്ള സെവിരോളി കൊട്ടാരത്തിൽ 37 വൈദികരാണ് ഈ വർഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിന് വേണ്ടി പരിശീലനം പൂർത്തിയാക്കിയത്. അമേരിക്കയിൽ നിന്നുള്ള ആർച്ച്ബിഷപ്പ് ജോസഫ് മരീനോ ആണ് ഇപ്പൊൾ അക്കാദമി നിയന്ത്രിക്കുന്നത്.

പടിഞ്ഞാറെ ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഒന്നാണ് ബുർകിനോ ഫാസോ.